Skip to main content

ക്വിസ് മത്സര വിജയികൾ

കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുട്ടമ്പലം എ.ഡി.ആർ സെന്ററിൽ നടത്തിയ 13-ാമത് ജില്ലാതല ക്വിസ് മത്സരത്തിൽ  ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് എച്ച്.എസ്.എസ്  ഒന്നാം സ്ഥാനവും ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌ക്രീനിംഗ് ടെസ്റ്റിൽ യോഗ്യത നേടിയ ആറ് ടീമുകളിൽ നിന്നായിരുന്നു മത്സരം. പ്ലസ്ടു വിദ്യാർഥിനികളായ സ്വാതി ആർ. പള്ളത്ത്, ആദിത്യ മുജീബ്, ഹംന ഷെരിഫ്  എന്നിവരാണ് ഒന്നാം സമ്മാന ജേതാക്കളായ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസിനു വേണ്ടി മത്സരിച്ചത്. വിജയികൾക്ക് 2024 ജനുവരിയിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ ജഡ്ജിയും ഡി.എൽ.എസ്.എ ചെയർമാനുമായ എൻ.ഹരികുമാർ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള 5000 രൂപ, 4000 രൂപ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോട്ടയം ബാറിലെ അഭിഭാഷകരായ അഡ്വ. കെ. എസ്. ഗോകുൽ  അഡ്വ. മീര ആർ. പിള്ള, അഡ്വ. സേജൽ രാജ്  എന്നിവർ ജൂറി അംഗങ്ങളായി. ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജുമായ  രാജശ്രീ രാജ്‌ഗോപാൽ സന്നിഹിതയായി.

date