കോളേജുകളില്‍ വോട്ട് വര്‍ത്തമാനം സംഘടിപ്പിച്ചു
ആലപ്പുഴ: സമ്മറി റിവിഷന്‍ 2024 നോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വോട്ട് വര്‍ത്തമാനം പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, എസ്.ഡി കോളേജ് എന്നിവിടങ്ങളിലാണ് വോട്ട് വര്‍ത്തമാനം നടത്തിയത്. ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജനാധിപത്യ പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും സ്വീപ് നോഡല്‍ ഓഫീസറുടെയും ജില്ലാ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വോട്ട് വര്‍ത്തമാനം നടത്തിയത്.
രണ്ട് കോളേജുകളിലായി നടന്ന ചടങ്ങുകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, ജില്ലാ സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ വി.സി ജയ, മുകേഷ് ആര്‍. ചന്ദ്രന്‍, ഷിബു സി. ജോബ്, പ്രൊഫ. ഡോ. കെ.എച്ച്. പ്രേമ, എസ്.ഡി കോളേജ് പ്രിന്‍സിപ്പാള്‍ മീര ശിവദാസ്, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്വേത, പ്രൊഫ. വി.എസ്. സുലീന, അസി. പ്രൊഫ. അഞ്ജന ആര്‍. കൈമള്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഐശ്വര്യ സാബു, സിറാജ് ഉള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് രണ്ട് കോളേജുകളിലും വാട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സ്‌പെഷ്യല്‍ ക്യാമ്പും നടത്തി.
- Log in to post comments