Skip to main content

നവകേരള സദസ് പരമാവധി പ്രയോജനപ്പെടുത്തണം - ജില്ലാ കലക്ടര്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെയും ജനങ്ങളിലേക്കിറങ്ങുന്ന നവകേരളസദസ് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ കുറ്റമറ്റ രീതിയിലുള്ള സംഘാടനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.

നാട്ടില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഭാവിയില്‍ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത. ജനപ്രതിനിധികളില്‍ നിന്നും ജനങ്ങളില്‍ നിന്നും മണ്ഡലതലത്തില്‍ സ്വീകരിക്കേണ്ട വികസനതുടര്‍ച്ചയുടെ വിവരങ്ങള്‍ കൂടിയാണ് ശേഖരിക്കുക. ഭരണസംവിധാനത്തിന് അടിയന്തര ശ്രദ്ധപതിപ്പിക്കേണ്ട മേഖലകളെ സംബന്ധിക്കുന്ന വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനാകും. അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ അവതരിപ്പിക്കാനും പരാതികള്‍ നല്‍കുന്നതിനുമുള്ള അവസരം പരമാവധി വിനിയോഗിക്കാനുമാണ് ജനം ശ്രദ്ധിക്കേണ്ടത്.

പരാതികള്‍ സ്വീകരിക്കുന്നതിന് കുറ്റമറ്റ സംവിധാനമാണ് ഉദ്യോഗസ്ഥതലത്തില്‍ ഒരുക്കുക. ജനങ്ങള്‍ക്ക് വന്നുപോകുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കും. ഓരോ കമ്മിറ്റികളും നിര്‍ദിഷ്ട ചുമതലകള്‍ കൃത്യതയോടെ നടപ്പിലാക്കണം. സദസിന്റെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കാനും ശ്രദ്ധിക്കണം. മികച്ച സംഘാടനത്തിന് എല്ലാതലത്തില്‍ നിന്നുമുള്ള പിന്തുണയും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എ ഡി എം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date