Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ക്ഷീരസഹകരണ സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. എസ് എസ് എല്‍ സി, പ്ലസ് ടു, ഗ്രാജുവേഷന്‍, പ്രൊഫഷണല്‍ ഡിഗ്രി എന്നീ തലങ്ങളിലാണ് ധനസഹായം. അപേക്ഷകള്‍ 2022-23 അക്കാദമിക് വര്‍ഷത്തില്‍പഠനം പൂര്‍ത്തീകരിച്ചതും 2023-24 വര്‍ഷം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരും ആയിരിക്കണം. അപേക്ഷ ക്ഷീരവികസന യൂണിറ്റ് മുഖേന സമര്‍പ്പിക്കണം. അവസാന തീയതി ജനുവരി 10. ഫോണ്‍ 0474 2748098.

date