Skip to main content

പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി: മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത്  പവർകട്ടും ലോഡ്‌ഷെഡിംഗും പഴങ്കഥയായെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതിവത്ക്കരണം നടപ്പിലാക്കി. 200 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം നഗരത്തെ സോളർ സിറ്റിയാക്കി മാറ്റിയത്. വൈദ്യുതി ഉത്പാദന മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. 
ജനങ്ങൾക്കു പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് നവകേരളസദസ് പൂർത്തിയാക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കടമെടുക്കുന്നതിന്റെയും പരിധി കുറച്ചു. എല്ലാത്തരത്തിലും കേരളത്തിന്റെ വികസനത്തിന് തടയിടുകയാണ് കേന്ദ്രം ചെയ്യുന്നത്. വർഷംതോറും സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. ദാരിദ്ര്യനിർമാർജനത്തിലും കേരളം മുന്നിലാണ്. വികസനത്തിന്റെ സമഗ്ര മേഖലയിലും  സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കേരളം മികച്ച ജീവിത സാഹചര്യമൊരുക്കി രാജ്യത്തിനൊട്ടാകെ മാതൃകയായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.
 

date