Skip to main content

നവകേരള സദസ് മന്ത്രിസഭയ്ക്ക് നൽകുന്നത് വലിയ അനുഭവസമ്പത്ത് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വലിയ അനുഭവസമ്പത്താണ് നവകേരള സദസ് കേരളത്തിലെ മന്ത്രിസഭയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  സംസ്ഥാനത്തെ നൂറ് ശതമാനം വരുന്ന ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്ന പരിപാടിയാണ്. ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് മാതൃകയായ പ്രവർത്തനങ്ങളാണ് നവകേരള സദസിലൂടെ സർക്കാർ കാഴ്ച്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. 
ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിസഭ  ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. നേമം മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി.  ഔട്ടർ റിംഗ് റോഡ് ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ,  ദേശീയ പാതാ വികസനം തുടങ്ങി പല പ്രവർത്തനങ്ങളും ഈ സർക്കാർ നടപ്പിലാക്കി വരികയാണ്. ഒരു നവകേരളത്തിലേക്ക് മലയാളികളെ കൊണ്ടുപോകാനുള്ള കൂട്ടായ സദസാണിതെന്നും മന്ത്രി പറഞ്ഞു.

date