Skip to main content

സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ

 

ആവേശവും സാഹസികതയും തീർത്ത ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റ ഭാഗമായാണ് ചൊവ്വാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ജല സാഹസികതയായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്. അഭ്യാസപ്രകടനങ്ങൾ കാണാൻ ബേപ്പൂരിലെത്തിയവരെ ഉദ്വേഗം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ.

അതിസാഹസികമായി ഫ്ലൈ ബോർഡിൽ ചാലിയാറിനടിയിൽ നിന്നും വായുവിലേക്കുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി. കൊല്ലം ഡിടിപിസിയിലെ ജോബിനും കെയ്നുമാണ് കാണികൾക്കായി ജല സാഹസികത തീർത്തത്. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ഡെമോ ഒരുക്കിയത്.

date