Skip to main content

അണ്ണാറക്കണ്ണനും തന്നാലായത്:  അടപ്പുപാറ ട്രൈബൽ സ്‌കൂളിലെ കുട്ടികളുടെ  കൊച്ചു സമ്പാദ്യവും ദുരിതാശ്വാസ ഫണ്ടിലേക്ക്

 

പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അടപ്പുപാറ ട്രൈബൽ എൽപി സ്‌കൂളിലെ കുട്ടികളുടെ ചെറിയ സമ്പാദ്യവും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനൊരുങ്ങുകയാണ് സ്‌കൂൾ അധികൃതർ. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉള്ള സ്‌കൂളിൽ ആകെ 15 കുട്ടികളാണുള്ളത്. അവർക്കിടയിൽ നിന്നും ഇതുവരെ പിരിച്ചെടുത്തത് 425 രൂപ. നാളെയും കൂടി സമാഹചരിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക്പണം കൈമാറും.

പ്രളയബാധിത സ്‌കൂളുകളിലെ കുട്ടികൾക്കായി ഇവർ ഇതിനോടകം ബുക്ക്,  പേന, പെൻസിൽ എന്നിവ എത്തിച്ചിരുന്നു. സ്‌കൂളിന്റെ വകയായി അധ്യാപകരിൽ നിന്നും ശേഖരിച്ച 1000 രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക് ഇവർ കൈമാറി.
(പി.ആർ.പി. 2288/2018)

 

date