Skip to main content

പിആർഡി ഡ്രോൺ ഓപ്പറേറ്റേഴ്‌സ് പാനൽ; അപേക്ഷ ജനുവരി ആറുവരെ നൽകാം

ആലപ്പുഴ: ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റേഴ്‌സിന്റെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സ്റ്റാർട്ട് അപ്പുകൾക്കോ അപേക്ഷിക്കാം.  
 ഡ്രോൺ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയിൽ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം. ഡ്രോൺ ഷൂട്ട് ജോലികൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള യോഗ്യത. വാർത്താ മാധ്യമങ്ങൾക്കായി  ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിപരിചയം,  സ്വന്തമായി നാനോ ഡ്രോൺ ഉള്ളവർ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉള്ളവർ, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ് ടോപിൽ ഉള്ളവർ, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ തുടങ്ങിയവ സ്വന്തമായി ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്നിക്കൽ സ്പെസിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾക്ക് prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, ഐഡി കാർഡിന്റെ പകർപ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂർ ഷൂട്ട്, ഒരു മണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകൾ  ജനുവരി 6ന് വൈകീട്ട് 5 നകം  ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ വാർഡ്, കളക്ട്രേറ്റ്, ആലപ്പുഴ, 688001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. .

date