Skip to main content

നാളെ ലോക സിദ്ധദിനാചരണം, മണ്ണഞ്ചേരിയിലെ സിദ്ധ ഡിസ്പെൻസറിയിൽ പുതിയ പദ്ധതികൾ ആരംഭിക്കും

ആലപ്പുഴ: ഡിസംബർ 30-ന് രാജ്യമെമ്പാടും ദേശീയ സിദ്ധ ദിനം ആചരിക്കുന്നിതിന്റെ ഭാഗമായി ജില്ലയിലും വിവിധ പരിപാടികൾ നടക്കുമെന്ന് ഗവൺമെൻറ് സിദ്ധാ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൻനസ് സെൻറർ മണ്ണഞ്ചേരി മെഡിക്കൽ ഓഫീസർ അറിയിച്ചു. മണ്ണഞ്ചേരി ഗവ.സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ശനിയാഴ്ച 9.30 ന് പരസ്പരം വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണക്ലാസ്, യോഗ പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ആയുഷ് പി.എച്ച്.സി എൻ.എച്ച്.എം സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 10 മണിക്ക് മെഡിക്കൽ ക്യാമ്പ് 106 ാം നമ്പർ അങ്കണവാടിയിലും മെഡിക്കൽ ക്യാമ്പ് നടക്കും.
ഭാരതീയ ചികിത്സ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് സിദ്ധാ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൻനസ് സെൻറർ മണ്ണഞ്ചേരി എൻ.എ.ബി.എച്ച്  അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സിദ്ധ  ഡിസ്പെൻസറിയാണ് . 18 സിദ്ധന്മാരിൽ പ്രധാനിയായ അഗസ്ത്യ മുനിയുടെ ജന്മനാളായ ധനു മാസത്തിലെ ആയില്യം നാളിലാണ്  എല്ലാവർഷവും സിദ്ധാദിനം ആചരിക്കുന്നത്. ഈ വർഷത്തെ സിദ്ധാദിനം ഡിസംബർ 30നാണ് ആചരിക്കുന്നത്. ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേർന്നുകൊണ്ടാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
 സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഏക സിദ്ധ പദ്ധതിയായ 'മകളിർ ജ്യോതി '  ജില്ലയിൽ ഈ ഡിസ്പെൻസറിയിൽ പ്രവർത്തിക്കുന്നു. നാഷണൽ ആയുഷ്  മിഷൻ കീഴിൽ കേരളത്തിൽ നടപ്പിലിക്കാൻ പോകുന സിദ്ധയുടെ  പുതിയ   പദ്ധതിയായ 'സിദ്ധ വർമ്മ 'യൂണിറ്റും' ഓങ്കോളജി യൂണിറ്റും ഇതേ ഡിസ്പെൻസറിയിൽ അധികം വൈകാതെ ആരംഭിക്കും.
 കന്യാകുമാരിയുടെ സമീപപ്രദേശങ്ങളിൽ  ഉത്ഭവിച്ച സിദ്ധ വൈദ്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ എല്ലാം തമിഴ് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

 ആയുഷ്  വകുപ്പിന് കീഴിൽ വരുന്ന സിദ്ധ വൈദ്യശാസ്ത്രം ജീവിതശൈലി രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ശാഖയാണ് . രോഗ  ചികിത്സയോടൊപ്പം തന്നെ രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ജീവിതചര്യകൾ, ഭക്ഷണക്രമങ്ങൾ തുടങ്ങിയവ സിദ്ധവൈദ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.പനി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ സിദ്ധ വൈദ്യത്തിൽ ലഭ്യമാണ്. പ്രകൃതി ദത്തമായി ലഭിക്കുന്ന ഔഷധ സസ്യങ്ങൾ , ജന്തുജന്യ വസ്തുക്കൾ , ധാതുലവനങ്ങൾ , ജലജന്യ വസ്തുക്കൾ തുടങ്ങിയവയെ ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് സിദ്ധ വൈദ്യത്തിലെ മരുന്നുകൾ തയ്യാറാക്കുന്നത്.സിദ്ധ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വിധിപ്രകാരമുള്ള സംസ്കരണ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുക്കുന്നതിനാൽ സിദ്ധ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടികൾക്ക് വകുപ്പ് ഡറക്ടർ Dr. കെ.എസ്. പ്രീയ നേതൃത്വം നൽകും. ആലപ്പുഴ ജില്ലയിൽ ഏഴ് സിദ്ധാസ്ഥാപനങ്ങളാണ് സർക്കാരിനു കീഴിൽ പ്രവർത്തിച്ചുവരുന്നതെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

date