Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി - ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്

 

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം ജില്ലയിലെ ക്ഷേമനിധി അംഗങ്ങളുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2325582.
(പി.ആര്‍.പി. 2293/2018)

date