Skip to main content

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച സംരംഭകര്‍ വില്ലേജ്  ഓഫീസറുടെ റിപ്പോര്‍ട്ട് ഹാജരാക്കണം

 

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പ പദ്ധതി പ്രകാരം വായ്പയെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ സംരംഭങ്ങള്‍ക്ക് പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സെപ്റ്റംബര്‍ 17ന് വൈകിട്ട് അഞ്ചിനു മുമ്പ് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിക്കണം. ഇതിന്റെ ഒരു കോപ്പി എന്ന മെയില്‍ അയയ്ക്കുകയും വേണം. ഫോണ്‍: 0471 2347768, 2347152, 2347153, 2347156, 9446313975, 9446221516

പി.എന്‍.എക്‌സ്.4018/18

date