പിന്നോക്ക സമുദായക്കാര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍ തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 29 ന് വൈകിട്ട് 5 മണിക്കകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിക്കണം.
ബാര്‍ബര്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിനായുള്ള ധനസഹായത്തിന് നിലവില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചാത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും www.bcdd.kerala.gov.in ലും 0495 2377786 ലും ലഭിക്കും.
- Log in to post comments