Skip to main content

പ്രീമാരിറ്റല്‍ കൌണ്‍സലിംഗ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം 22 ന് കോഴിക്കോട്

    ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ആംഭിക്കുന്ന വിവാഹപൂര്‍വ സൗജന്യ കൗണ്‍സലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 22 ന് നടക്കും. രാവിലെ 10  മണിക്ക് ജെ.ഡി.റ്റി ഇസ്ലാം കോമ്പൗണ്ടില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വൈവാഹികജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും കെട്ടുറപ്പാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സേവനം ഉപയോഗപ്പെടുത്താം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വിഭാഗവും ചേര്‍ന്നാണ് സില്ലബസ് തയ്യാറാക്കിയത്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്ക ങ്ങള്‍, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹശേഷമുള്ള പഠനവും തൊഴിലും ദമ്പതികളുടെ മനസ്സും ശരീരവും എന്നിവ ഉള്‍പ്പെട്ടതാണ് സിലബസ്. സംസ്ഥാനത്താകെ 64 കേന്ദ്രങ്ങളിലായി കൗണ്‍സിലിങ്  നടത്തും.  
 

date