Skip to main content

പ്രകൃതി പഠനക്യാമ്പ്; അപേക്ഷ ക്ഷണിച്ചു

     വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതിപഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷം സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന സാമൂഹിക, സാംസ്‌കാരിക,  സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  നിശ്ചിത മാതൃകയില്‍ ഒക്‌ടോബര്‍ 10 നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. 

date