Skip to main content

കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ. സുഗതകുമാരി ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി അദ്ധ്യാപകരായ ഗീത എം, കെ അബ്ദുള്‍ബഷീര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ ഷൈലേഷ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.കെ സജീഷ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ കെ അബ്ദുള്‍ ലത്തീഫ് ക്ലാസെടുത്തു.    
 

date