Skip to main content

നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കല്‍:  അദാലത്ത് ഇന്നു മുതല്‍

 

            കാക്കനാട്: പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനുള്ള അദാലത്തിന് ജില്ലയില്‍ ഇന്ന് (സെപ്റ്റംഹര്‍ 13) പറവൂര്‍ താലൂക്കില്‍ തുടക്കമാകും.  ഐ.ടി.മിഷന്റെ സഹായത്തോടെയാണ് രേഖകള്‍ വീണ്ടെടുക്കുക.  സെപ്റ്റംബര്‍ 15 വരെ  നടത്തുന്ന അദാലത്തില്‍ ആധാര്‍, എസ് എസ്, എല്‍ സി, റേഷന്‍കാര്‍ഡ്, മോട്ടോര്‍ വെഹക്കില്‍ സേവനങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ആധാരം, പകര്‍പ്പുകള്‍ എന്നിവയാണ് വീണ്ടെടുക്കുക.

  

  സെപ്റ്റംബര്‍ 13ന്  ചിറ്റാറ്റുകര 3131 നമ്പര്‍ സഹകരണ ബാങ്ക് ഹാളില്‍ പുത്തന്‍വേലിക്കര, മൂത്തകുന്നം ചേന്നമംഗലം, വടക്കേകര, പറവൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും 14ന് സഹകരണബാങ്ക് നീറിക്കോട്  കവല ഹാളില്‍ ആലങ്ങാട്, കടുങ്ങല്ലൂര്‍ കരുമാലൂര്‍, എലൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും 15ന് കൂനമ്മാവ് ചാവറ ദര്‍ശന്‍ ഹാളില്‍ വരാപ്പുഴ, കോട്ടുവള്ളി. എഴിക്കര വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് അദാലത്ത്.

date