Skip to main content

അതിജീവനത്തിന് കൈത്താങ്ങുമായി ത്വക്ക് രോഗാശുപത്രി അന്തേവാസികള്‍

പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി കോഴിക്കോട് ത്വക്ക് രോഗാശുപത്രി അന്തേവാസികള്‍.  ശാരീരിക അസ്വസ്തതകള്‍ക്കിടയിലും ഉറ്റവര്‍ ആരുമില്ലാത്ത നിരാശക്കിടയിലും സഹജീവിസ്‌നേഹമാണ് സഹായവുമായി മുന്നോട്ടുവരാന്‍ ഇവരെ പ്രേരിപ്പിച്ചത്. 82 അന്തേവാസികളുള്ള ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേകഭക്ഷണമായി മട്ടണ്‍ വിഭവം നല്‍കാറുണ്ട്. എന്നാല്‍ ഇതിനായി ചെലവാക്കുന്ന തുക സ്വരൂപിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടിപി രാമകൃഷ്ണന് അന്തേവാസികള്‍ പതിനായിരം രൂപയുടെ ചെക്ക് കൈമാറി. അതിജീവനത്തിന്റെ പാതയില്‍ തന്നെയാണ് ഇവരും. അതുകൊണ്ടു തന്നെയാണ് കേരളത്തെ അതിജീവിപ്പിക്കാനും ഇവര്‍ മുന്നോട്ടു വന്നത്

date