Skip to main content

പ്രളയം: ദുരിതാശ്വാസഫണ്ട്‌ സമാഹരണം ആദ്യഘട്ടം ഇന്ന്‌ മന്ത്രിമാര്‍ സമാഹരിക്കും

ജില്ലയില്‍ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണം നടത്തുന്നത്‌ ജില്ലയിലെ മന്ത്രിമാരായ ഏ.സി. മൊയ്‌തീന്‍, അഡ്വ.വി.എസ്‌. സുനില്‍കുമാര്‍, പ്രൊഫ. സി.രവീന്ദ്രനാഥ്‌ എന്നിവര്‍ സംയുക്തമായി താലൂക്കുകളില്‍ നിന്ന്‌ ഇന്ന്‌ (സെപ്‌റ്റം .13) സ്വീകരിക്കും. സെപ്‌റ്റം.15 നും ഇതുപോലെ തന്നെ രണ്ടാം ഘട്ടത്തിലെ സ്വീകരണവും നടക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാവിധമാളുകളും ചേര്‍ന്ന്‌ സമാഹരിച്ച തുകയാണിത്‌. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയ നഷ്ടത്തില്‍ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക്‌ പുതിയ ജീവിതമുണ്ടാക്കിക്കൊടുക്കാനാണ്‌ ഈ തുക ഉപയോഗിക്കുക.
ഇന്ന്‌ (സെപ്‌തംബര്‍ 13) തൃശൂര്‍, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്‌, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തിയാണ്‌ സമാഹരിച്ച തുക ഏറ്റുവാങ്ങുക. വിഭവസമാഹരണം ഏറ്റുവാങ്ങുന്ന താലൂക്ക്‌, സമയം യഥാക്രമം: തൃശൂര്‍-രാവിലെ 9.30 മുതല്‍ 10.00. തലപ്പിള്ളി : രാവിലെ 10.30-11.00, കുന്നംകുളം : രാവിലെ 11.45-ഉച്ചയ്‌ക്ക്‌ 12.15, ചാവക്കാട്‌-ഉച്ചയ്‌ക്ക്‌ 12.45-1.15, കൊടുങ്ങല്ലൂര്‍-വൈകീട്ട്‌ 3.00-3.30, മുകുന്ദപുരം-വൈകീട്ട്‌ 4.00-4.30, ചാലക്കുടി-വൈകീട്ട്‌ 5.00-5.30.

date