തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ പ്രളയ ധനസമാഹരണം ഇന്ന്
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണാര്‍ഥം താലൂക്ക് തല പ്രത്യേക ക്യാംപ് ഇന്ന് (13.09.2018) തിരൂരിലും തിരൂരങ്ങാടിയിലുമായി നടക്കും. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ രാവിലെ 10.30 മുതല്‍ 12 30 വരെയും തിരൂര്‍ താലൂക്ക് ഓഫീസില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് ക്യാംപ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നേതൃത്വം നല്‍കും. എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവരും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാംപിലൂടെ നല്‍കാവുന്നതാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫൈനാന്‍സ്(ട്രഷറര്‍) സി.എം.ഡി.ആര്‍.എഫ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ ആണ് തുക കൈമാറേണ്ടത്. പണമായി സ്വീകരിക്കുതല്ല.പ്രളയം വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനും നവ കേരളം പടുത്തുയര്‍ത്തുവാനും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്നതിനാലാണ് മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും നേതൃത്വത്തില്‍ താലൂക്ക് തല പ്രത്യേക ധനസമാഹരണ ക്യാംപ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ആയതിനാല്‍ ധനസമാഹരണ ക്യാംപ് വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments