Skip to main content

ഉറ്റവര്‍ക്കായ് കൈകോര്‍ത്ത് വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

 

പ്രളയം തുടച്ച് നീക്കിയ ജീവിതം കരക്കടുപ്പിക്കാനായി ഉറ്റവര്‍ക്കായി കൈകോര്‍ത്ത് തിരുന്നാവായ വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും. 'ഉറ്റവര്‍ക്കായ് നമുക്ക് കൈകോര്‍ക്കാം' എന്ന പദ്ധതിയിലൂടെ പ്രളയത്തില്‍ അകപെട്ടവര്‍ക്കായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജെ.ആര്‍.സി അംഗങ്ങളും സമാഹരിച്ച പണവും പാത്രങ്ങളുമാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കുന്ന ധനസഹായത്തിന് പുറമെയാണിത്.പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി ഒരെണ്ണം പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്ന തിരുന്നാവായ പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് സഹായം എത്തിച്ച് നല്‍കിയത്.
നിത്യരോഗികളും കുട്ടികളും ഉള്‍പ്പെടുന്ന ഈ കുടുംബങ്ങള്‍ ദൈനം ദിന ജീവിതത്തിനു തന്നെ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കയാണ് പ്രളയം ഇവരുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ഈ നിസ്സഹായാവസ്ഥയിലാണ് വിദ്യാര്‍ഥികള്‍ നേരിട്ടെത്തി അവര്‍ സമാഹരിച്ച പണവും പാത്രങ്ങളും വീട്ടുകാര്‍ക്ക് കൈമാറിയത്.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചേക്കുട്ടി പരവക്കല്‍, ചെയര്‍മാന്‍ സി.സി കുഞ്ഞുമൊയ്തീന്‍, സെക്രെട്ടറി വെട്ടെന്‍ ശരീഫ് ഹാജി, ജോയന്റ് സെക്രെട്ടറി കുഞ്ഞാലന്‍ കുട്ടി ഗുരുക്കള്‍, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീന്‍ തങ്ങള്‍ സ്റ്റാഫ് അംഗങ്ങളായ അബ്ദുറഹിമാന്‍, ഫൗസിയ, നജുമുന്നിസ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

date