Skip to main content

മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണയജ്ഞംഇന്ന്മുതല്‍.

 

കാല വര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ധന സമാഹരണ യജ്ഞത്തിന് ഇന്ന് (സപ്തംബര്‍ 11) തുടക്കമാവും. രാവിലെ 10.30മുതല്‍ ഉച്ചക്ക് 12.30 ന്‌വരെമഞ്ചേരി മിനിസിവില്‍ സ്റ്റേഷനിലുള്ള ഏറനാട് താലൂക്ക് ഓഫിസിലാണ് ജില്ലയിലെ ധനസമാഹാരണത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് 2.30 മുതല്‍ അഞ്ചുമണിവരെ കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ചുള്ള ധനസമാഹരണം മോയിന്‍ക്കുട്ടി സ്മാരക മാപ്പിള കലാ അക്കാദമിയിലും നടക്കും.
ധന സമാഹരണ യജ്ഞത്തില്‍ ഉന്നത വിദ്യാ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍,എം.പി, എം.എല്‍.മാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ കലക്ടര്‍ വിവിധ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
ദുരിതാശ്വാസ നിധിയിലേക്ക്‌സംഭാവന നല്‍കാന്‍ താല്‍പ്പര്യമുള്ളആര്‍ക്കും ക്യാമ്പിലെത്തി തുക കൈമാറാം. സംഭാവനകള്‍ ചെക്കായോഡിമാന്റ് ഡ്രാഫ്റ്റായോ നല്‍കണം. മതരാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്‌സപ്പ്കൂട്ടായ്മകള്‍, ക്ലബുകള്‍ വ്യാപാരികള്‍, വ്യവസായികള്‍,വാഹന ഉടമകള്‍,തൊഴിലാളികള്‍,ക്യഷിക്കാര്‍തുടങ്ങിയജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകള്‍ക്കും യജ്ഞത്തില്‍ പങ്കാളികളായി തുക സംഭാവനയായി നല്‍കാവുന്നതാണ്.

മറ്റ്താലൂക്കുളിലെ ധനസമാഹരണ ക്യാമ്പുകള്‍

നാളെ (സെപ്തംബര്‍ 12) രാവിലെ 10.30 മുതല്‍ 12.30 വരെ നിലമ്പൂര്‍ താലൂക്ക്ഓഫീസിലും ഉച്ചക്ക് 2.30 മുതല്‍ അഞ്ച് വരെ പെരിന്തല്‍മണ്ണ താലൂക്ക്ഓഫിസിലും ധനസമാഹരണം നടക്കും.
13 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ തിരൂരങ്ങാടിതാലൂക്ക്ഓഫീസിലും ഉച്ചക്ക് 2.30 മുതല്‍ അഞ്ച് വരെതിരൂര്‍താലൂക്ക്ഓഫീസിലുമാണ് പരിപാടി നടക്കുക. 14 ന് രാവിലെ 10.30 മുതല്‍ 12.30 വരെ പൊന്നാനി താലൂക്ക്ഓഫിസില്‍ ധനസമാഹരണ  സംഗമം നടക്കും.
ക്യാംപയിന്റെസമാപന ദിവസമായ 15 ന് രാവിലെ 10 മുതല്‍ വൈകീട്ട്  നാല് വരെകലക്‌ട്രേറ്റില്‍ സഹായംസ്വീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്‍്. താലൂക്ക്, ജില്ലാ തലത്തില്‍ നടക്കുന്ന ധന സമാഹരണ സംഗമങ്ങളില്‍ മന്ത്രിയോടൊപ്പംഎം.പി.മാര്‍, എം.എല്‍.മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാകലക്ടര്‍, വിവിധ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കും.

 

date