Skip to main content

പ്രളയദുരിതാശ്വാസം പ്രവര്‍ത്തനം : യൂത്ത് ക്ലബുകളെ അനുമോദിക്കും

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ്‌ചെയ്തയൂത്ത് ക്ലബുകളെ സപ്തംബര്‍ 12  ന് രാവിലെ 10.30 ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അമിത്മീണ അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ജില്ലാ പോലീസ്ചീഫ് പ്രതീഷ്‌കുമാര്‍ മുഖ്യാഥിതിയാകും.
അസി.കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന തുടങ്ങിയവര്‍സംബന്ധിക്കും.

 

date