Skip to main content

മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണയജ്ഞം നാളെമുതല്‍.

 

കാല വര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ധന സമാഹരണയജ്ഞത്തിന് നാളെ (സപ്തംബര്‍ 11) തുടക്കം കുറിക്കുമെന്ന് ജില്ലാകലക്ടര്‍ അമിത്മീണ അറിയിച്ചു.  നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ മഞ്ചേരി മിനിസിവില്‍ സ്റ്റേഷനിലുള്ള ഏറനാട് താലൂക്ക് ഓഫിസിലാണ് ജില്ലയിലെ ധനസമാഹാരണത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് 2.30 മുതല്‍ അഞ്ചുമണിവരെ കൊണ്ടോട്ടി താലൂക്ക് ഓഫിസിലും ധന സമാഹരണം നടക്കും.  താലൂക്ക് ഓഫിസികളില്‍ എത്തി എല്ലാവര്‍ക്കും ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം.
താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ധന സമാഹരണ യജ്ഞത്തില്‍  ഉന്നത  വിദ്യാ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍, എം.പി, എം.എല്‍.മാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ കലക്ടര്‍ വിവിധ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ് നേത്യത്വം നല്‍കും.

ധനസമാഹരണയജ്ഞംമറ്റ്താലൂക്കുകളില്‍
സപ്തംബര്‍12 ന് രാവിലെ 10 മുതല്‍ 12.30 വരെ നിലമ്പൂര്‍ താലൂക്ക്ഓഫീസ്.തുടര്‍ന്ന്2.30 മുതല്‍ അഞ്ച് വരെപെരിന്തല്‍മണ്ണ താലൂക്ക്ഓഫിസ്.
സപ്തംബര്‍13 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 .30 വരെവരെതിരൂരങ്ങാടിതാലൂക്ക്ഓഫീസ്. 2.30 മുതല്‍ അഞ്ച് വരെതിരൂര്‍താലൂക്ക്ഓഫീസ്.
സപ്തംബര്‍14 10.30 മുതല്‍ 12.30 വരെപൊന്നാനി താലൂക്ക്ഓഫിസ്.
ക്യാമ്പിന്റെ സമാപന ദിവസമായ സപ്തംബര്‍ 15 ന് കലക്‌ട്രേറ്റല്‍രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ  സഹായംസ്വീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

date