Skip to main content

ജില്ലയില്‍ രണ്ട് ക്യാമ്പുകളിലായി ഇനിയുള്ളത് 41കുടുംബങ്ങള്‍ മാത്രം.

പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 41 കുടുംബങ്ങളിലായി 152 പേര്‍ മാത്രം. നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകംമ്പാടം എരഞ്ഞിമങ്ങാട് യത്തീംഖാന, പൊന്നാനി ഈഴവതിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട് ഓഫീസിലുമായി നിലവിലുള്ള രണ്ട് ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അകമ്പാടം എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പില്‍ 20 കുടുബങ്ങളാണുള്ളത്. ഇതില്‍ 22 പുരുഷന്‍മാരും 35 സ്ത്രീകളും 16 കുട്ടികളുമായി 73 ആണ് അംഗസംഖ്യ. ചമ്രവട്ടം പ്രൊജക്ട്ഓഫീസ് ക്യാമ്പില്‍ 21 കുടുംബങ്ങളും കഴിയുന്നു. ഇവരില്‍ 18 പുരുഷന്‍മാരും 31 സ്ത്രീകളും 30 കുട്ടികളുമടക്കം 79 പേരുണ്ട്. രണ്ട് ക്യാമ്പുകളിലുമായി 40 പുരുഷന്‍മാര്‍, 66 സ്ത്രീകള്‍, 46 കുട്ടികള്‍ എന്നിങ്ങനെയാണ് ഔദ്യോഗികകണക്ക്.

date