Skip to main content

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങുന്നിന്  അപേക്ഷ ക്ഷണിച്ചു

    ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍(സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയും തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും.  അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 19 വരെ സ്വീകരിക്കും.  അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം നടത്തി വരുന്നവരോ ആയ 20 നും 50 നും ഇടയില്‍ പ്രായമുള്ളവരും രണ്ട് മുതല്‍ നാലു വരെ പേരടങ്ങിയ വനിതകളുടെ ഗ്രൂപ്പായിരിക്കണം.  ഫോണ്‍: 0497 2732487, 8547439623, 9526239623, 9037260210.

date