വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സ്
സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്സിന്റെ യോഗ്യത അംഗികൃത സര്‍വകലാശാല ബിരുദമാണ്. ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ആകെ സീറ്റ് 300. കോഴ്സ് ഫീസ് 17,700 രൂപ.
പ്രോസ്പെക്ടസും അപേക്ഷാ ഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റോഫീസില്‍ നിന്നും മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, 689533, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് സാക്ഷ്യപ്പെടുത്തി ആവശ്യമായ രേഖകളും 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം സെപ്റ്റംബര്‍ 29 നകം അയക്കുകയും ചെയ്യാം.
- Log in to post comments