Skip to main content
കാസര്‍കോട് താലൂക്കില്‍ നടന്ന ധനസമാഹരണയജ്ഞത്തില്‍ ജില്ലയിലെ ബസ് ഉടമകള്‍ ഒരു ദിവസത്തെ കളക്ഷന്‍ തുകയായ 22,14,664 രൂപ മന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറുന്നു.

ധനസമാഹരണയജ്ഞം: കാസര്‍കോട് ജില്ലയില്‍ മികച്ച പ്രതികരണം

നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണയജ്ഞത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യ ദിവസം മികച്ച പ്രതികരണം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ 84,74,127  രൂപയാണ് ആകെ ലഭിച്ചത്. വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്ന് 33,42,723 രൂപയും കാസര്‍കോട് താലൂക്കില്‍ നിന്ന് 51,31,404 രൂപയുമാണു ലഭിച്ചത്.
ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളിലെ ധനസമാഹരണം നാളെ(സെപ്തംബര്‍ 15)യാണ്. രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഹോസ്ദുര്‍ഗ് താലൂക്കിലും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ 5 വരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലുമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുന്നത്. മറ്റു ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടും തുക കൈമാറാം. ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ നാലു കോടിയോളം രൂപ ലഭിച്ചു കഴിഞ്ഞു.

 

date