Skip to main content

നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് അപേക്ഷ സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം

 

കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം കുട്ടികളുമായി ബന്ധപ്പെട്ട് നല്‍കിവരുന്ന നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ്, നാഷണല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നിവയ്ക്ക് 2018 വര്‍ഷത്തേക്ക് പരിഗണിക്കപ്പെടുന്നതിന് അപേക്ഷ /നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി. അപേക്ഷ /നോമിനേഷനുകള്‍ കേന്ദ്ര വനിത ശിശുവികസനമന്ത്രാലയത്തിന്റെ  www.ncawcd.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചത്.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മറ്റു വിശദവിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4044/18

date