Skip to main content

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തും

 

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികള്‍ക്ക് 2018-2019 ലേക്കുളള എസ്റ്റിമേറ്റ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച അപേക്ഷ (www.erckerala.org)എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയിന്‍മേലുളള പൊതുതെളിവെടുപ്പ് 28 ന് രാവിലെ 11 ന് തൃശൂര്‍ രാമനിലയം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

തെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും താത്പര്യമുളളവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം. തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ 24ന് മുമ്പ് കിട്ടത്തക്കവിധം അയക്കണം.

പി.എന്‍.എക്‌സ്.4050/18

date