Post Category
മഴക്കെടുതി : ജില്ലയില്‍ 3597 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു
മഴക്കെടുതിയിലും പ്രളയത്തിലുമായി ജില്ലയിലെ എഴ് താലൂക്കുകളിലായി 3597 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 23172 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ജില്ലയിലെ 183033 വീടുകളാണ് പ്രളയത്തില്‍പ്പെട്ടത്. ചാലക്കുടി താലൂക്കില്‍ 54710 വീടുകളും, തൃശൂര്‍ താലൂക്കില്‍ 44092 വീടുകളും, കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 31324 വീടുകളും, ചാവക്കാട് താലൂക്കില്‍ 28301 വീടുകളും മുകുന്ദപുരം താലൂക്കില്‍ 20776 വീടുകളും കുന്നംകുളം താലൂക്കില്‍ 2535 വീടുകളും തലപ്പിള്ളി താലൂക്കില്‍ 1295 വീടുകളുമാണ് പ്രളയത്തില്‍പ്പെട്ടത്.
date
- Log in to post comments