Skip to main content

പ്രകൃതിക്ഷോഭ ധനസഹായ വിതരണം

പ്രളയം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷര്‍ക്കുളള പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായ വിതരണം കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ ഇന്ന്‌ (സെപ്‌തംബര്‍ 14) രാവിലെ 11 ന്‌ ചാലക്കുടി നഗരസഭാ ജൂബിലി ഹാളില്‍ നിര്‍വഹിക്കും. സെപ്‌തംബര്‍ 14, 15 തീയതികളില്‍ ചാലക്കുടി ബ്ലോക്ക്‌ പരിധിയില്‍ 4 സഞ്ചരിക്കുന്ന മണ്ണ്‌ പരിശോധന ലാബോറട്ടറികളുടെ സേവനം ലഭിക്കും. കര്‍ഷകരുടെ കൃഷിയിടത്തിലെ മണ്ണ്‌ പരിശോധിച്ച്‌ അപ്പോള്‍ തന്നെ പരിഹാരം നിര്‍ദ്ദേശിക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date