Skip to main content

കുടുംബ സംഗമത്തിനായി മാറ്റി വെച്ച തുകയുമായി കിഴക്കാം കുന്നത്ത് കുടുംബം

കുടുംബ സംഗമത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപയുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണ ക്യാമ്പിലേക്ക് തിരൂരിലെ കിഴക്കാം കുന്നത്ത് കുടുംബാംഗങ്ങള്‍ എത്തിയത്. തുക കുറഞ്ഞ് പോയെന്ന ആമുഖത്തോടെയാണ് കുടുംബ കാരണവരായ മുഹമ്മദലി എന്ന ബാവ മന്ത്രി കെ ടി ജലീലിന് ചെക്ക് കൈമാറിയത്.  കുടുംബ സംഗമത്തിനായി പിരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് െൈകെമാറിയ പ്രവൃത്തിയെ  മന്ത്രിയും അഭിനന്ദിച്ചു.
ഈ വര്‍ഷം ക്രിസ്തുമസ് ദിനത്തില്‍ നടത്താനിരുന്ന കുടുംബ സംഗമമാണ് പ്രളയദുരിത ബാധിതരെ സഹായിക്കാനായി മാറ്റി വെച്ചത്. കുടുംബാംഗങ്ങളായ അബ്ദുറസാഖ്, അബ്ദുഹാജി, മുജീബ് മുത്തൂര്‍, ഷംസുദ്ദീന്‍, ഹസന്‍ മാസ്റ്റര്‍, മുനീറ, താജുദ്ദീന്‍, ഫൈസല്‍, ഇഖ്ബാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

date