Skip to main content

ദുരിതാശ്വാസനിധിയിലേക്ക് തിരൂരങ്ങാടിയില്‍ നിന്ന് ലഭിച്ചത് 7615275 രൂപ

 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നവകേരള നിര്‍മിതിക്കുമായുള്ള ധനസമാഹരണത്തിനായി തിരൂരങ്ങാടി താലൂക്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീലിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ധനസമാഹരണ ക്യാമ്പില്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി നല്‍കിയത് 7615275 രൂപ. കാലിക്കറ്റ്  യൂനിവേഴ്സിറ്റി പെന്‍ഷനേഴ്സ് ഫോറമാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 1150000 രൂപയാണ് പെന്‍ഷന്‍കാര്‍ നല്‍കിയത് സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹംസി ഗ്രൂപ്പ് ഓഫ് കമ്പനീസ് 10 ലക്ഷം രൂപയും നല്‍കി. തെന്നല, നന്നമ്പ്ര പഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപ വീതവും കൈമാറി.
പരപ്പനങ്ങാടി നഗരസഭ നല്‍കിയത് അഞ്ചുലക്ഷത്തി അയ്യായിരത്തി അഞ്ചൂറ് രൂപയാണ്. പെരിന്തല്‍മണ്ണ ഫ്യൂവല്‍ സെന്റര്‍ അഞ്ച് ലക്ഷം രൂപയും നല്‍കി. കാലടി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറായ ഡോ: എന്‍.വി.പി ഉണിത്തിരിയും അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തിരൂരങ്ങാടി നഗരസഭ നല്‍കിയത് 55000രൂപയാണ്. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ വ്യാഴാഴ്ച (13.9.2018) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ധനസമാഹരണ ക്യാമ്പ്. മന്ത്രിയ്ക്ക് പുറമെ എം.എല്‍.എമാരായ പി.കെ അബ്ദുറബ്, അഡ്വ: കെ.എന്‍.എ ഖാദര്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഷാജു എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക നേരിട്ട് സമാഹരിക്കുന്നതിനുള്ള ക്യാമ്പ്. ക്യാമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സന്ദര്‍ശിച്ചു. തിരൂരങ്ങാടി തഹസില്‍ദാര്‍ ഷാജു പി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സാദിഖ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രശാന്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്‍കി.

 

date