പ്രളയധനസമാഹരണം ആദ്യദിനം ലഭിച്ചത് 1.21 കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയധനസമാഹരണത്തില്‍ ആദ്യദിനം സമാഹരിച്ചത് 1,21,91,317 രൂപ. ജില്ലയുടെ ധനസമാഹരണ ചുമതലയുള്ള ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്, വനം വന്യജീവി മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളില്‍ നടത്തിയ ധനസമാഹരണപരിപാടിയിലാണ് തുക ലഭിച്ചത്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 46,23,500 രൂപയും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 33,42,167(പരിപാടിയ്ക്ക് ശേഷം ലഭിച്ച 1,80,00 രൂപ ഉള്‍പ്പെടെ) രൂപയും വൈക്കം നിയോജകമണ്ഡലത്തില്‍ നിന്നും 42,25,650 രൂപയുമാണ് ലഭിച്ചത്.
ഏറ്റുമാനൂര്‍ ബ്ലോക്ക്,അതിരമ്പുഴ ഗ്രാമപഞ്ചായത്ത്, കുമരകം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 ലക്ഷം രൂപയും അയ്മനം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷവും ജെ.എസ് ഫാമില്‍ നിന്ന് ഒരു ലക്ഷം രൂപയും നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും സംഭാവന നല്‍കി.
മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് 10 ലക്ഷവും ഈരാറ്റുപേട്ട നഗരസഭ അഞ്ച് ലക്ഷവും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷവും പൂഞ്ഞാര്‍തെക്കേക്കര പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും തിടനാട് ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷവും തീക്കോയി ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും സംഭാവന നല്‍കിയിട്ടുണ്ട്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ഉദയനാപുരം ഗ്രാമ പഞ്ചായത്ത് 2,54,050 രൂപയും ടി വി പുരം ഗ്രാമപഞ്ചായത്ത് 1,23,000 രൂപയും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 4.6 ലക്ഷം രൂപയും വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് 5,90,000 രൂപയും കൈമാറി. വൈക്കം നഗരസഭ 1,81,273 ലക്ഷവും പൊതി മേഴ്‌സി ഹോസ്പിറ്റല്‍ 1 ലക്ഷം രൂപയും നല്‍കി.
ഇവ കൂടാതെ ഈ നിയോജകമണ്ഡലങ്ങളിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച തുകകളും ചേര്‍ന്നതാണ് ഈ 1,21,91,317 രൂപ
ആദ്യദിനത്തില്‍ പ്രളയബാധിതമേഖലകളില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
- Log in to post comments