Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് താനാളൂര്‍ പഞ്ചായത്തിന്റെ കാല്‍ക്കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റേത്. തനത് ഫണ്ടില്‍ നിന്ന് കാല്‍ക്കോടി രൂപയാണ് താനാളൂര്‍ പഞ്ചായത്ത് രണ്ടുഘട്ടങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
തിരൂര്‍ താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച ധനസമാഹരണ ക്യാമ്പില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി വ്യാഴാഴ്ച 15 രൂപയുടെ ചെക്കാണ് മന്ത്രി ഡോ: കെ.ടി ജലീലിന് കൈമാറിയത്. ഇതിന് മുമ്പ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ താനൂരില്‍ ഔദ്യോഗിക ചടങ്ങിനെത്തിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ 10 ലക്ഷം രൂപ കഴിഞ്ഞ ആഴ്ചയില്‍ കൈമാറിയിരുന്നു. ഇതിന് പുറമെയാണ് 15 ലക്ഷം രൂപകൂടി താനാളൂര്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, വൈസ് പ്രസിഡന്റ് എം.കെ മല്ലിക ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കളത്തില്‍ ബഷീര്‍, പി.എസ് സഹദേവന്‍, കെ പത്മാവതി,  പഞ്ചായത്തംഗം പാലാട്ട്  ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് വ്യാഴാഴ്ച തിരൂരില്‍ സംഘടിപ്പി ധനസമാഹരണ ക്യാമ്പില്‍ 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

 

date