Skip to main content

ധനസമാഹരണ വേദിയിലെ കുഞ്ഞുകുടുക്കകള്‍

വൈക്കം: വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ധനസമാഹരണ വേദിയില്‍ ആദ്യത്തെ സംഭാവന രണ്ടു കുഞ്ഞുകുടുക്കകള്‍ ആയിരുന്നു. അഞ്ചു വയസുകാരന്‍ സാരംഗിന്റേയും ആറു വയസുകാരി ഉമയുടേയും.വൈക്കം അക്കരപ്പാടം ലക്ഷ്മണന്‍ തറ വീട്ടില്‍ ഷിന്റുവിന്റെ മകനാണ് സാരംഗ് .പുതിയ കേരളം സൃഷ്ടിക്കാന്‍ തന്റെ കുഞ്ഞുസമ്പാദ്യവുമായി കാലേക്കൂട്ടി അച്ഛനൊപ്പം സത്യഗ്രഹ ഹാളില്‍ സാരംഗ് എത്തിയിരുന്നു. സാരംഗി ന്റെ സഹായം അറിഞ്ഞ്  കൂട്ടുകാരി ഉമയും തന്റെ കുഞ്ഞു കുടുക്ക മന്ത്രിക്ക് നല്‍കാന്‍ കൊടുത്തയച്ചിരുന്നു. റെയില്‍വേ പോലീസില്‍ ഉദ്യോഗസ്ഥനായ വൈക്കം നാറാണത്തുച്ചിറ വീട്ടില്‍ മനോജിന്റെ മകളാണ് ആറു വയസുകാരി ഉമ. സാരംഗിന്റെ കുടുക്കയില്‍ 659 രൂപയും ഉമയുടെ കുടുക്കയില്‍ 786 രൂപയും ഉണ്ടായിരുന്നു.

(കെ.ഐ.ഒ.പി.ആര്‍-2013/18)

date