പ്രളയ ദുരിതാശ്വാസം: പൂഞ്ഞാര്‍ നിയോജകമണ്ഡലം സമാഹരിച്ചത് 32,62,167 രൂപ
ഈരാറ്റുപേട്ട: കേരള പുനര്‍ നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ ശക്തമായ കൈത്താങ്ങ്. ജില്ലയുടെ ധനസമാഹരണ ചുമതലയുള്ള ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്, വനംവന്യജീവി മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ വ്യാപാര ഭവനില്‍ നടന്ന പ്രളയ ദുരിതാശ്വാസ പ്രത്യേക ധനസമാഹരണത്തില്‍ ലഭിച്ചത് 32,62,167 രൂപ. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് 10 ലക്ഷവും ഈരാറ്റുപേട്ട നഗരസഭ അഞ്ച് ലക്ഷവും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷവും പൂഞ്ഞാര്‍തെക്കേക്കര പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും തിടനാട് ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷവും തീക്കോയി ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും നല്‍കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളമായ 5,97,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന സമ്മത പത്രം കൈമാറി.
- Log in to post comments