Skip to main content

പ്രളയധനസമാഹരണം: പി.സി. ജോര്‍ജ്  എംഎല്‍എ     ഒരു ലക്ഷം രൂപ നല്‍കി

 

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലതല പ്രളയധന സമാഹരണത്തില്‍ ഒരു ലക്ഷം രൂപയുടെ ആദ്യ ചെക്ക് ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. ടി. എം തോമസ് ഐസക്കിനു  പി.സി. ജോര്‍ജ് എംഎല്‍എ കൈമാറി. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച പ്രദേശമാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലമെന്നും എന്നിരുന്നാലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പ്രദേശവാസികള്‍ കാഴ്ചവച്ച തെന്നും അദ്ദേഹം പറഞ്ഞു. പത്തു ക്യാമ്പുകളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. എന്നിട്ടുപോലും ദുരിതകയത്തില്‍ അകപ്പെട്ട കുട്ടനാട്, റാന്നി, ചെങ്ങന്നൂര്‍, വൈക്കം മേഖലയില്‍ കൈത്താങ്ങായി പൂഞ്ഞാര്‍വാസികള്‍ എത്തിയെന്നും 70ഓളം വാഹനങ്ങള്‍ ദിവസവും പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരേയും എം.എല്‍.എ. അഭിനന്ദിച്ചു.

                                                           (കെ.ഐ.ഒ.പി.ആര്‍-2006/18)

date