Post Category
ലോകബാങ്ക് അധികൃതര്‍ ഇന്ന് എത്തും
കാലവര്‍ഷക്കെടുതിെയ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്തുതിനായി സംസ്ഥാനത്തെത്തിയ ലോകബാങ്ക്, എ.ഡി.ബി സംയുക്ത സംഘം ഇന്ന് (സെപ്തം 14) ജില്ലയിലെത്തും. ഉച്ചയ്ക്ക് 12.30ന് കലക്ടറേറ്റില്‍ എത്തുന്ന സംഘം 2.30ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. 15ന് രാവിലെ 8.30 മുതല്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാശനഷ്ടമുണ്ടായ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധസംഘമാണ് ജില്ലയിലെത്തുന്നത്.
എഡിഎം വി രാമചന്ദ്രന്‍, ആര്‍ഡിഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, നിര്‍മലകുമാരി, പ്രസന്നകുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments