പുനര്‍നിര്‍മ്മാണം അനിവാര്യം: മന്ത്രി അഡ്വ. കെ. രാജു
ഈരാട്ടുപേട്ട: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഈരാറ്റുപേട്ട വ്യാപാര ഭവനില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പ്രളയ ധനസമാഹരണ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ തലമുറ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതേ മനസ്സോടെ നവകേരള നിര്‍മ്മിതിയ്ക്കായി കേരളം ഒന്നിക്കണമെന്നും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ കേരള പുനര്‍നിര്‍മ്മാണം സാധ്യമാകൂ. കേന്ദ്രസഹായം കൊണ്ട് മാത്രം കേരള പുനര്‍നിര്‍മ്മാണം സാധ്യമല്ല. കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് ധനസമാഹരണം നടത്തുന്നത്. നവകേരള സൃഷ്ടിയ്ക്കായി എല്ലാ ജനങ്ങളും പണമായും സേവനമായും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-2008/18)
- Log in to post comments