Post Category
വാക്ക്-ഇന്‍- ഇന്റര്‍വ്യൂ
ജില്ലാ കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ ടെക്നോളജി മാനേജര്‍, ബ്ലോക്ക് ടെക്നോളജി മാനേജര്‍, എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി അനുബന്ധ മേഖലകളായ അഗ്രികള്‍ച്ചര്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നിവയില്‍ ഏതെങ്കിലുമുളള ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രായപരിധി 45 വയസ്സ്. താല്പര്യമുളളവര് സെപ്റ്റംബര്‍ 19 രാവിലെ 10.30 ന് കളക്ട്രേറ്റിലുളള ആത്മ ഓഫീസില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
(കെ.ഐ.ഒ.പി.ആര്-2001/18)
date
- Log in to post comments