Skip to main content

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം 

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫാറവും അനുബന്ധരേഖകളും സെപ്റ്റംബര്‍ 29 നകം  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം- 682030 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  www.bcdd.kerala.gov.in  എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130

(കെ.ഐ.ഒ.പി.ആര്‍-2004/18)

 

date