നവകേരളനിര്‍മ്മിതിയ്ക്കായി കേരളം ഒന്നിക്കണം: മന്ത്രി അഡ്വ.കെ.രാജു
നവകേരളനിര്‍മ്മിതിയ്ക്കായി കേരളം ഒന്നിക്കണമെന്നും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ കേരളപുനര്‍ നിര്‍മ്മാണം സാധ്യമാകൂ എന്നും വനം വന്യജീവി ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നിയോജകമണ്ഡലതലത്തില്‍ നടന്ന പ്രളയ ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30,000 മുതല്‍ 40,000 കോടി വരെയുള്ള നഷ്ടമാണ് സംസ്ഥാനത്ത് കണക്കാക്കിയിട്ടുള്ളത്. കേന്ദ്രസഹായം കൊണ്ട് മാത്രം കേരള പുനര്‍നിര്‍മ്മാണം സാധ്യമല്ല. കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് ധനസമാഹരണം നടത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 3.5 കോടിയും ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാത്രം 58 ലക്ഷം രൂപയും സമാഹരിച്ചതായി കണക്കാക്കുന്നു. നവ കേരള സൃഷ്ടിയ്ക്കായി എല്ലാ ജനങ്ങളും പണമായും സേവനമായും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ആര്‍ഡിഒ അനില്‍ ഉമ്മന്‍, എഡിസി (ജനറല്‍) പി. എസ് ഷിനോ എന്നിവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1997/18)
- Log in to post comments