Skip to main content

പ്രളയധനസമാഹരണം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സമാഹരിച്ചത് 46,23,500 രൂപ

 

നവകേരളനിര്‍മ്മിതിയ്ക്ക് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് അകമഴിഞ്ഞ പിന്തുണ. ജില്ലയുടെ ധനസമാഹരണ ചുമതലയുള്ള ധനകാര്യ-കയര്‍ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്, വനം വന്യജീവി മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന പ്രളയ ദുരിതാശ്വാസ പ്രത്യേക ധനസമാഹരണത്തില്‍  ലഭിച്ചത് 46,23,500 രൂപ. ഏറ്റുമാനൂര്‍ ബ്ലോക്ക്,അതിരമ്പുഴ ഗ്രാമപഞ്ചായത്ത്, കുമരകം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 ലക്ഷം രൂപയും അയ്മനം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷവും ജെ.എസ് ഫാമില്‍ നിന്ന് ഒരു ലക്ഷം രൂപയും നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും നല്‍കി. 1980 ഡി.വൈ.എഫ്.ഐ ഓര്‍മ്മക്കൂട്ടം 20,000 രൂപ സംഭാവന നല്‍കി. സി.എസ്.ഡി.എസ് സംഘടന 50,000 രൂപയും നവോദയ റസിഡന്റ്സ് അസോസിയേഷന്‍ 55,000 രൂപയും കെ.ടി ജയിംസ് 40,000 രൂപയും മന്ത്രിമാര്‍ക്ക് കൈമാറിയിട്ടുണ്ട്. സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് 10,000 രൂപയും നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളമായ 9,60,000 രൂപ നല്‍കാന്‍ തയ്യാറാണെന്ന സമ്മത പത്രം കൈമാറി. 

(കെ.ഐ.ഒ.പി.ആര്‍-1998/18)

 

date