തെരുവോരങ്ങളില്‍ പരിപാടിയവതരിപ്പിച്ച് സമാഹരിച്ച തുക നല്‍കി കലാകാര•ാര്‍
തെരുവോരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു നേടിയ തുകയുമായി കേരള പുനരുദ്ധാരണത്തിന് സഹായവുമായി കലാകാര•ാരുടെ കൂട്ടായ്മ. സ്വകാര്യ ചാനല്‍ പരിപാടിയിലെ കലാപരിപാടികള്‍ അവതരിപ്പിച്ച കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രൊഫഷണല്‍ കലാകാര•ാരും 28,732 രൂപയാണ് സംഭാവന ചെയ്തത്.
'പ്രളയം-ഒരു കൈതാങ്ങ്' എന്ന് പേരില്‍ വിവിധ ജില്ലകളിലെ കലാകാര•ാര്‍ ചേര്‍ന്ന് രണ്ടു ദിവസങ്ങളിലായി ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ നടത്തിയാണ് തുക സമാഹരിച്ചത്. സെപ്തംബര്‍ എട്ടിന് നരിക്കുനിയില്‍ നിന്നാരംഭിച്ച് ഒമ്പതിന് കോഴിക്കോട് കടപ്പുറത്താണ്് പരിപാടി സമാപിച്ചത്. ബിനീഷ്, എടപ്പാള്‍ നാസര്‍, രാഹുല്‍ നാരകത്ത്, ശ്രീരഞ്ജിനി, വിപിന്‍ കലാസാഗര്‍, ബിജു എരവന്നൂര്‍, അഭി നരിക്കുനി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. താമരശേരി റെസ്റ്റ്ഹൗസില്‍ തുക മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി.
- Log in to post comments