Skip to main content

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍  18 ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്  ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 18 ന് നടത്തും. എറണാകുളം കാക്കനാട്ടുള്ള അക്കാദമി കാമ്പസില്‍ രാവിലെ 10 മുതല്‍ നടക്കുന്ന  സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. 
പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 1500 രൂപ അടയ്ക്കണം. 04842422275, 2422068, 2100700, 9868105355. വെബ്‌സൈറ്റ് ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ

date