ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒ.ബി.സി) വിദ്യാര്‍ത്ഥികളില്‍ നിന്നും ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ വിദ്യാലയ അധികൃതര്‍ ഈ മാസം 30 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. മൈനോറിറ്റി വിഭാഗങ്ങള്‍, ഒ.ഇ.സി, ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/സ്‌കോര്‍ നേടിയവരായിരിക്കണം. അപേക്ഷിക്കുന്ന കുട്ടികളുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്ക് ചെയ്തവയായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദാശംങ്ങളും ംംം.യരററ.സലൃമഹമ.ഴീ്.ശി, ംംം.രെവീഹമൃവെശു.ശെേരവീീഹ.ഴീ്.ശി എന്ന വെബ്‌സൈറ്റുകളിലും സ്‌കൂളുകളിലും ലഭ്യമാണ്. ഫോണ്‍ 0495 2377786.
- Log in to post comments