Skip to main content

വാസ്തുവിദ്യാഗുരുകുലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ 

സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ ആറ•ുള വാസ്തു വിദ്യാഗുരു കുലത്തിലേ ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് ജോലികള്‍ കൈകാര്യം ചെയ്ത് പരിചയമുളളതും ഹെഡ്ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ചെയ്ത് വിരമിച്ചതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്, ജലസേചനം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പുകളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. നിയമനകാലാവധി ആറ് മാസം. ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 19 നകം വാസ്തുവിദ്യാഗുരുകുലം  എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2319740.

date