ഭിന്നശേഷി ക്ഷേമം ബോധവത്ക്കരണം നടത്തി
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ രജിസ്റ്റര്‍ ചെയ്യിക്കുന്നത് സംബന്ധിച്ച് ബോധവത്ക്കരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെഡോറ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്റ്റര്‍ സുബാഷ്‌കുമാര്‍ കെ.വി. അധ്യക്ഷത വഹിച്ചു.
ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ ജയരാജ് എം.പി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ്, എസ്.എന്‍.എ.സി ചെയര്‍മാന്‍ ഡി. ജേക്കബ്, സാമൂഹ്യനീതി ഡയറക്റ്ററേറ്റിലെ സീനിയര്‍ സൂപ്രണ്ട് പി.സ്റ്റീഫന്‍എന്നിവര്‍ സംബന്ധിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്റ്റ്, പദ്ധതികള്‍, രജിസ്‌ട്രേഡ് സംഘടനകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തിയും നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധത്തെ കുറിച്ച് കോഴിക്കോട് എല്‍.എല്‍.സി. കണ്‍വീനര്‍ സിക്കന്ദറും ക്ലാസെടുത്തതു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും സന്നദ്ധ സംഘടന പ്രതിനിധികളായി അറുപതോളം പേര്‍ ബോധവത്ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു.
- Log in to post comments